Skip to main content

വിശ്വകർമ്മ പെൻഷൻ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം www.bcdd.kerala.gov.in ൽ  നിന്ന് ഡൗൺലോഡ് ചെയ്യാം.  അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം തിരുവന്തപുരംകൊല്ലംപത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർപിന്നാക്ക വിഭാഗ വകുപ്പ്ടി.കെ മാധവൻ മെമ്മോറിയൽ ബിൽഡിംഗ്മുണ്ടയ്ക്കൽകൊല്ലം- 691001 എന്ന വിലാസത്തിലും ആലപ്പുഴകോട്ടയംഇടുക്കിഎറണാകുളം ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർപിന്നാക്ക വിഭാഗ വികസന വകുപ്പ്സിവിൽ സ്റ്റേഷൻ (രണ്ടാം നില)കാക്കനാട്എറണാകുളം- 682030 എന്ന വിലാസത്തിലും പാലക്കാട്തൃശ്ശൂർമലപ്പുറം ജില്ലക്കാർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർപിന്നാക്ക വിഭാഗ വികസന വകുപ്പ്കെ.ടി.വി ടവേഴ്‌സ് യാക്കരപാലക്കാട് 678001 എന്ന വിലാസത്തിലും വയനാട്കോഴിക്കോട്കണ്ണൂർകാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർപിന്നാക്ക വിഭാഗ വികസന വകുപ്പ്സിവിൽ സ്റ്റേഷൻ (ഒന്നാം നില)കോഴിക്കോട് 673020 എന്ന വിലാസത്തിലും അയയ്ക്കണം. നിലവിൽ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്നവർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നു മറ്റ് ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ: കൊല്ലം- 0474-2914417, എറണാകുളം- 0484- 2983130, പാലക്കാട്- 0491-2505663, കോഴിക്കോട്- 0495-2377786.

പി.എൻ.എക്സ്. 5472/2022

date