Skip to main content

പൊതുജനാഭിപ്രായം ആരായുന്നു

വടുക സമുദായത്തിലെ വിദ്യാർഥികൾക്കുംഉദ്യോഗാർഥികൾക്കും ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേർത്ത് 'വടുകഎന്നു നാമകരണം ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ പരിഗണിക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ആരായുന്നു. ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നവർ എഴുതി തയ്യാറാക്കിയ അഭിപ്രായങ്ങൾ ആവശ്യമായ രേഖകൾ സഹിതം രജിസ്റ്റാർകേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻഅയ്യങ്കാളി ഭവൻകനകനഗർവെള്ളയമ്പലംകവടിയാർ പി.ഒ.തിരുവനന്തപുരം - 695 003  എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോനേരിട്ടോ നവംബർ 25ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.

പി.എൻ.എക്സ്. 5478/2022

date