Skip to main content

കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്: വാക്‌സിനേറ്റര്‍മാരേയും സഹായികളേയും വേണം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശുഎരുമ എന്നിവയ്ക്ക് നവംബര്‍ 15 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി മൂന്നാം ഘട്ട നാഷണൽ ആനിമൽ ഡിസീസ് കണ്‍ട്രോൾ പ്രൊജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഇതിലേക്കായി വാക്സിനേറ്റർമാർ, സാഹയികൾ  എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

വാക്‌സിനേറ്റർ

പരിചയസമ്പന്നരായ സര്‍വ്വീസിൽ നിന്ന് വിരമിച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാർ, അസിസ്റ്റന്റ് ഫീല്‍ഡ് ആഫീസര്‍മാർ, ഫീല്‍ഡ് ആഫീസര്‍മാർ, സര്‍ക്കാർ സര്‍വ്വീസിൽ ഇല്ലാത്തതും കേരള വെറ്ററിനറി കൗണ്‍സിൽ രജിസ്ട്രേഷൻ ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാർ എന്നിവർക്ക് അപേക്ഷിക്കാം. 21 ദിവസത്തെ ക്യാമ്പയിനിൽ പങ്കെടുത്ത് ടാര്‍ജറ്റ് തികച്ച് വാക്‌സിനേഷൻ നടത്തുന്നതിന് പരമാവധി 15,000 രൂപ ഓണറേറിയമായി നല്‍കും. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിൽ വാക്‌സിനേഷൻ ചാർജും ലഭിക്കും.

സഹായികള്‍

പ്രദേശത്തെ പൂര്‍ണ്ണ കായിക ആരോഗ്യമുള്ളമൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റര്‍മാര്‍/പാര്‍ട്ട് ടൈം സ്വീപ്പര്‍മാർ, 18 വയസ്സിന് മുകളിൽ പ്രായമുള്ള വി.എച്ച്.എസ്.സി പാസായവർ, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ പൂര്‍ത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയര്‍മാർ, 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്ഥലപരിചയമുള്ളതും കായിക ക്ഷമതയുള്ളതുമായ യുവതീ-യുവാക്കള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 21 ദിവസത്തെ ക്യാമ്പയിൻ കാലയളവിലേയ്ക്ക് പരമാവധി 10,000 രൂപ ഓണറേറിയം ലഭിക്കും.

അപേക്ഷ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള മഗാശുപത്രിയിൽ സ്ഥാപന മേധാവി മുന്‍പാകെ നവംബർ 12 ഉച്ച 12 മണിക്ക് മുന്‍പായി നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷയില്‍ അഡ്രസ്സും മൊബൈൽ നമ്പരും രേഖപ്പെടുത്തേണ്ടതും ആധാർ കാര്‍ഡിന്റെ കോപ്പി വെക്കേണ്ടതുമാണ്.

പി.എൻ.എക്സ്. 5490/2022

date