Skip to main content

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 

കോട്ടയം: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം  ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ നിർവഹിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന പരിപാടിയിൽ  തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് അമലഗിരി ബി കെ കോളേജിലെ കുട്ടികൾ ഫ്ളാഷ് മോബ് നടത്തി. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ കരട് പട്ടിക പൊൻകുന്നം സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഏറ്റുവാങ്ങി. എല്ലാ താലൂക്കുകളിലും വിവിധ പരിപാടികളും സ്‌കൂളുകളിൽ ലിറ്ററസി ക്ലബിന്റെ  ഉദ്ഘാടനവും നടന്നു.

ഫോട്ടോക്യാപ്ഷൻ:

ഠ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം  ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ നിർവഹിക്കുന്നു.

ഠ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിനു മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന്റെ പ്രചരണാർഥം കോട്ടയം താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിച്ച കോളജ് വിദ്യാർഥികളുടെ ഫ്‌ളാഷ്‌മോബ്

(കെ.ഐ.ഒ.പി.ആർ. 2771/2022)

date