Skip to main content

ഭരണഭാഷ വാരാഘോഷം: മലയാളം കംപ്യൂട്ടിങ് ശില്‍പ്പശാല നടത്തി

ആലപ്പുഴ: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും സംയുക്തമായി നടത്തിയ ഭരണഭാഷ വാരാഘോഷത്തിന്റെ അവസാന ദിനമായ ബുധനാഴ്ച സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന വിഷയത്തില്‍ ജില്ല പഞ്ചായത്ത് ഹാളില്‍ ശില്‍പശാല നടത്തി. മലയാളം കമ്പ്യൂട്ടിങ്ങിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെക്കുറിച്ച് ജയ്‌സണ്‍ നെടുംപാല, തോമസ് എം. വാഴപ്പിള്ളി എന്നിവര്‍ ക്ലാസ്സെടുത്തു.

വാരാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സമ്മാനം വിതരണം ചെയ്തു. ചടങ്ങില്‍  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഉപഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ് സുമേഷ്, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എന്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date