Skip to main content

ഗ്ലൈഫോസേറ്റ് ഉപയോഗത്തിന് നിയന്ത്രണം

 

 കേന്ദ്രസർക്കാർ 2022 ഒക്ടോബർ 21ന് ഗ്ലൈഫോസേറ്റ്  കളനാശിനിയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയതിനെ തുടർന്ന് സംസ്ഥാനത്തും ഇത് കർശനമായി നടപ്പിലാക്കുവാൻ ജില്ലയിലെ ഇൻസെക്റ്റി സൈഡ് ഇൻസ്പെക്ടർമാർക്ക് കൃഷി ഡയറക്ടർ നിർദേശം നൽകി യിരിക്കുകയാണ്. ഗ്ലൈഫോസേറ്റ് ഉപയോഗം അംഗീകൃത പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റർ മുഖേന മാത്രമായും, ഇതിന്റെ വിതരണം കൃഷി വകുപ്പിന്റെ അംഗീകൃത ഡീലർമാർ വഴി മാത്രമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ഡീലർമാരുടെ കൈവശമുള്ള ഗ്ലൈഫോസേറ്റ്സ്,അനുബന്ധ കീടനാശിനികൾ എന്നിവയുടെ സ്റ്റോക്ക് കണക്കെടുക്കുന്നതിനും കൃഷി ഡയറക്ടർ ജില്ലാ ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
 

date