Skip to main content

കാരിക്കേച്ചർ/ ചിത്രരചനാ ക്യാമ്പയിൻ

കോട്ടയം: 'യോദ്ധാവ്' ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കാരിക്കേച്ചർ / ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ ഏഴിന് രാവിലെ 11ന് കളക്‌ട്രേറ്റ് കവാടത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. അഡീഷണൽ എസ്.പി ഷാജു പോൾ, ഡി.വൈ.എസ്.പി: കെ.ജി അനീഷ്, ഡിവൈ.എസ്.പി നർക്കോട്ടിക് സെൽ സി. ജോൺ, കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ: യു.ശ്രീജിത്ത്  എന്നിവർ പങ്കെടുക്കും.

(കെ.ഐ.ഒ.പി.ആർ. 2727/2022)  

date