Skip to main content

പട്ടികജാതി വിദ്യാർഥികൾക്കായി ഇന്റർനാഷണൽ എഡ്യുക്കേഷണൽ എക്സ്പോ

പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് വിദേശപഠനത്തിന് തയ്യാറെടുക്കുന്നതിനും വിദേശപഠനം സൗജന്യമായി ലഭ്യമാക്കുന്നതിനും കേരളസർക്കാർ സ്ഥാപനമായ Overseas Development and Employment Promotion Consultants Ltd. (ODEPC) International Educational Expo സംഘടിപ്പിക്കുന്നു.

നവംബർ 17 ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ച് വരെ  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് എതിർവശമുള്ള ഹോട്ടൽ അപ്പോളോ ഡിമോറയിലും നവംബർ 19 ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ച് വരെ കൊച്ചിയിൽ കലൂരിലെ പി.വി.എസ് മെമ്മോറിയലിന് എതിർവശമുള്ള  ഗോകുലം പാർക്ക് ഹോട്ടലിലും നവംബർ 20 ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ച് വരെ കോഴിക്കോട് വെള്ളായിൽ പി.ടി.ഉഷ റോഡിൽ താജ് ഗേറ്റ്‌വേയിലും എക്സ്പോ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 04712315375.

പി.എൻ.എക്സ്. 5523/2022

date