Skip to main content

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്റെ നിര്യാണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ എന്നിവർ അനുശോചിച്ചു..

കോഴിക്കോട് ജില്ലയുടെ സമഗ്ര വികസന പ്രവർത്തനങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം സുത്യർഹമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

രാഷ്ട്രീയ പ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിലെല്ലാം ജനകീയമായ പ്രവർത്തന ശൈലിക്ക് ഉടമയായിരുന്നു കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ.
ദീർഘകാലം സാമൂഹ്യ- രാഷ്ടീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന അദേഹത്തിന്റെ വിയോഗം അങ്ങേയറ്റം വേദന ജനകമാണെന്ന് ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

date