Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി ട്രഷറി ഡയറക്ടറേറ്റ്

**ഉദ്ഘാടനം ഇന്ന് (നവംബര്‍ 11) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ട്രഷറി വകുപ്പിന് സ്വന്തം ആസ്ഥാന മന്ദിരമെന്ന സ്വപ്നം യഥാര്‍ഥ്യമാകുന്നു. തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് സമീപം നിര്‍മ്മിച്ച ട്രഷറി ഡയറക്ടറേറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 11) വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും മന്ത്രിമാരായ വി.ശിവന്‍കുട്ടി,ജി.ആര്‍ അനില്‍, ആന്റണി രാജു , മേയര്‍ ആര്യ രാജേന്ദ്രന്‍, എം.പിമാരായ ശശി തരൂര്‍, എ.എ റഹീം, വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

ട്രഷറി ആസ്ഥാനമന്ദിരത്തില്‍ രണ്ടു നില പാര്‍ക്കിംഗ്, ട്രഷറി ഡയറക്ടറുടെ ഓഫീസ് , ട്രഷറി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ജോയിന്റ് ഡയറക്ടറുടെ ഓഫീസുകള്‍, പെന്‍ഷന്‍ സെല്‍ , ട്രഷറി ഓഫീസ്, ട്രഷറി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് പ്രോജക്ട് സെല്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആന്‍ഡ് മാനേജ്‌മെന്റ് സെല്‍, എന്‍. പി. എസ് സെല്‍, ട്രഷറി വിജിലന്‍സ് സെക്ഷന്‍, ട്രഷറി ഹെല്‍പ്പ് ഡസ്‌ക്, എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷന്‍, ഫ്രണ്ട് ഓഫീസ്, സ്റ്റാമ്പ് പേപ്പര്‍ ആന്റ് സ്‌ട്രോങ് റൂം മാനേജ്‌മെന്റ് സെക്ഷന്‍, ഇന്‍സ്‌പെക്ഷന്‍ സെക്ഷന്‍, സേവിംഗ്‌സ് ബാങ്ക് സെക്ഷന്‍, പരാതി പരിഹാര സെല്‍, ട്രെയിനിംഗ് സെക്ഷന്‍, സ്റ്റേഷനറി സെക്ഷന്‍, സ്റ്റോര്‍ -റെക്കാര്‍ഡ് റൂം, അക്കൗണ്ട് സെക്ഷനുകള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ജീവനക്കാര്‍ക്കുളള ട്രെയിനിംഗ് ഹാള്‍, സര്‍വ്വീസ് മാനേജ്‌മെന്റ് സെല്‍, സിസ്റ്റം അഡ്മിനിട്രേറ്റര്‍, നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടിംഗ് ടീം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. തറക്കല്ലിട്ട് മൂന്ന് വര്‍ഷവും 8 മാസവും കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. 21 കോടി രൂപയാണ് പദ്ധതി ചെലവ്.

date