Skip to main content
ജില്ലാ ശുചിത്വമിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അജൈവ പാഴവസ്തു  ശേഖരണം പദ്ധതിയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ.  രേണു രാജ് നിർവഹിക്കുന്നു.

ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു

 

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ  ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ  സംയുക്താഭിമുഖ്യത്തിൽ ഇ -വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു.  കളക്ടറേറ്റിൽ നടന്ന ഇ -വേസ്റ്റ് കളക്ഷൻ ഡ്രൈവ് ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഇ-വേസ്റ്റ് കളക്ഷൻ പരിപാടി സംഘടിപ്പിക്കുന്നതിനൊപ്പം ഇവ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള പദ്ധതികളും  പ്രാവർത്തികമാക്കുമെന്നും കളക്ടർ പറഞ്ഞു.

പരിപാടിയുടെ ആദ്യഘട്ടത്തിൽ  നാൽപ്പതോളം സ്ഥാപനങ്ങളിൽ നിന്നാണ് പാഴ്‌വസ്തുക്കൾ സമാഹരിച്ചത്. 

ശുചിത്വ മിഷൻ  അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ പി.എച്ച്. ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, ജില്ലാ  വികസന കമ്മീഷണർ ചേതൻ കുമാർ മീണ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ സി.കെ മോഹൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ പി. വി. ഗ്രീഷ്മ,  വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

date