Skip to main content
കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീ യൂണിറ്റ് ഒരുക്കിയ വയോജന സംഗമം നഗരസഭ വൈസ്  ചെയർപേഴ്സൺ കെ ആർ ജൈത്രൻ ഉദ്ഘാടനം നിർവഹിക്കുന്നു

വയോജനങ്ങൾക്കായി ദിനമൊരുക്കി കൊടുങ്ങല്ലൂരിലെ  കുടുംബശ്രീ യൂണിറ്റ് 

 

വാർദ്ധക്യത്തിന്റെ അവശതകളിൽ ഒറ്റപ്പെട്ട പോകുന്ന വയോജനങ്ങൾക്ക്  ആഘോഷങ്ങളിലൂടെ യുവത്വം പകർന്നുനൽകാൻ വയോജന സംഗമം ഒരുക്കി കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീ യൂണിറ്റ്.

 നഗരസഭ പരിധിയിലെ വയോജനങ്ങളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടത്തിയും സദ്യ നൽകിയുമാണ് വയോജന സംഗമം ആഘോഷമാക്കിയത്. ഇരുന്നൂറോളം  വയോജനങ്ങളാണ്  സംഗമത്തിൽ പങ്കുചേർന്നത്. 

മേത്തല കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം നഗരസഭാ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൂറുകൾ സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു.

കെ എസ് കൈസാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ നഗരസഭ കൗൺസിലർ ടി എസ് സജീവൻ സിഡിഎസ് ചെയർപേഴ്സൺ ശാലിനി , വൈസ് ചെയർപേഴ്സൺ ഷൈല ബാബു , എന്നിവർ പങ്കെടുത്തു.

date