Skip to main content
മേലൂർ  കിഴക്കാനംമ്പിള്ളി ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ നിർവഹിക്കുന്നു

കിഴക്കാനംമ്പിള്ളി ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം

 

മേലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയുന്ന കിഴക്കാനംമ്പിള്ളി ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം. ചിറയുടെ നിർമാണം പൂർത്തിയാകുന്നതോടെ  പഞ്ചായത്തിലെ 11, 12, 13, 17 വാർഡുകളിലെ ജനങ്ങൾ നേരിടുന്ന  ജലക്ഷാമത്തിന്  പരിഹാരമാകും. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ നിർവഹിച്ചു.

പുനരുദ്ധാരണ  പ്രവർത്തനങ്ങൾക്കായി ചിറ  അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റഭൂമി തിരിച്ചു പിടിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു.  ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ്  പദ്ധതി നടപ്പിലാക്കുന്നത്. ചിറയുടെ കെട്ടിന്റെ ഉയരം കൂട്ടി ഷട്ടർ സ്ഥാപിച്ച് നിലവിലുള്ള വെള്ളം ഇരട്ടിയാക്കി ശേഖരിക്കാനാണ് തീരുമാനം. ഇതോടെ സമീപ വാർഡുകളിലെ കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.
വേനൽകാലത്തും ചിറയിലെ വെള്ളം ഇതേ അളവിൽ നിലനിർത്തും.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പോളി പുളിക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വാർഡ് മെമ്പർ ജാൻസി പൗലോസ് , ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date