Skip to main content

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സ്കോളർഷിപ്പ്

 

ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകുന്നു. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് വിജയാമൃതം എന്ന പേരിലെ സ്കോളർഷിപ്പ്.

ബിരുദത്തിന് ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനവും  സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.  പ്രാെഫഷണൽ കോഴ്സുകളിൽ 60 ശതമാനം മാർക്കാണ് യോഗ്യത. ഒരു ജില്ലയിൽ നിന്നും 10 വിദ്യാർത്ഥികൾക്കാണ് പുരസ്കാരം. ബിരുദ വിദ്യാർത്ഥികളായ 10 പേർക്ക് 1000 രൂപയും പി ജി പ്രാെഫഷണൽ കോഴ്സ് പാസായ ആറ് പേർക്ക് 10000 രൂപയുമാണ് നൽകുക. സർട്ടിഫിക്കറ്റ് , മൊമെന്‍റോ എന്നിവയും ഉണ്ടാകും. അപേക്ഷകർ സർക്കാർ സ്ഥാപനങ്ങളിലോ  മറ്റ് അംഗീകൃത സ്ഥാപനങ്ങളിലോ  (പാരലൽ കോളേജ്, വിദൂര വിദ്യാഭ്യാസം വഴിയാ കേരള സർക്കാർ അംഗീകരിച്ച കോഴ്സ്) നിന്ന് വിജയിച്ചവരായിരിക്കണം, ആദ്യ അവസരത്തിൽ തന്നെ പരീക്ഷകൾ പാസായിരിക്കണം. അർഹതപ്പെട്ട എല്ലാവരും  നവംബർ 20 ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് suneethl.sgd.kerala.gov.in എന്ന സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസർ എറണാകുളം ഫോൺ   0484-2426377 
 

date