Skip to main content

 അപേക്ഷ ക്ഷണിച്ചു

 

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്  വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ ഓഫീസില്‍ അംഗത്വം എടുത്തിട്ടുളള അര്‍ഹരായിട്ടുളളവരുടെ മക്കൾക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ പ്ലസ് വൺ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ്  കോഴ്സുകൾ വരെയും പ്രൊഫഷണല്‍ കോഴ്സുകൾ ഉൾപ്പെടെയുളള വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് അനുവദിക്കും. അര്‍ഹതയുളള അംഗങ്ങൾ നവംബര്‍ 30 നകം  എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം peedika.kerala.gov.in   വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം അംഗത്തിന്‍റെ ക്ഷേമനിധി ഐഡി കാര്‍ഡ് കോപ്പി, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് പാസായ കോഴ്സുകളുടെ മാര്‍ക്ക് ലിസ്റ്റിന്‍റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി, പഠിക്കുന്ന  സ്ഥാപനത്തിന്‍റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2341677.
 

date