Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്  വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ ഓഫീസില്‍ അംഗത്വം എടുത്തിട്ടുളള അര്‍ഹരായിട്ടുളളവരുടെ മക്കൾക്ക് 2021-22 അധ്യയന വര്‍ഷത്തെ ഡിഗ്രി, പി.ജി (പ്രൊഫഷണല്‍ കോഴ്സ് ഉൾപ്പെടെ) കോഴ്സുകളില്‍ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അര്‍ഹതയുളള അംഗങ്ങൾ വെളള പേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം അംഗത്തിന്‍റെ ക്ഷേമനിധി ഐ.ഡി കാര്‍ഡിന്‍റെ കോപ്പി, ആധാര്‍ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാസായ കോഴ്സിന്‍റെ മാര്‍ക്ക് ലിസ്റ്റിന്‍റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി, കുട്ടിയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 30 ന് മുമ്പായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ അപേക്ഷ സര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2341677.
 

date