Skip to main content

ജോലി ഒഴിവ്

 

ജില്ലയിലെ ഒരു കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (പെയിന്‍റിംഗ്), എസ്.സി, ഒരു ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി 2022 നവംബര്‍ 11-ന് 18-50. അസിസ്റ്റന്‍റ് എഞ്ചിനീയര്‍(വെല്‍ഡര്‍) എന്നീ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (പെയിന്‍റിംഗ്) എസ്.സി, രണ്ട് ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി 2022 നവംബര്‍ 11-ന് 18-50.യോഗ്യത കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചിലുളള മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും എന്‍എസിഇ അല്ലെങ്കില്‍ എഫ്ആര്‍ഒഎസ്ഐഒ ലെവല്‍ വൺ ഇന്‍സ്പെക്ടര്‍ യോഗ്യതയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ പെയിന്‍റിംഗ്  ‍ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പെയിന്‍റര്‍ ട്രേഡിലെ ഐ.റ്റി.ഐ (എന്‍ടിസി) ആന്‍റ് എന്‍.എ.സിയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ പെയിന്‍റംഗ് ജോലിയില്‍ നേടിയിട്ടുളള 22 വര്‍ഷത്തെ പ്രവൃത്തി പരിചയം. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (വെല്‍ഡര്‍) യോഗ്യത മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ വെല്‍ഡിങ് ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തം പ്രവൃത്തി പരിചയത്തില്‍ രണ്ട് വര്‍ഷം സൂപ്പർവൈസറി ഗ്രേഡിലുളളതും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ (എന്‍.ടി.സി) ആന്‍റ് എന്‍.എ.സി യും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുളള 22 വർഷത്തെ പ്രവൃത്തി പരിചയം

date