Skip to main content

കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്)-ൽ ഗസ്റ്റ് ഫാക്കൽറ്റി (ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി) താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത- 55 ശതമാനം മാർക്കോടെ എം.കോം (റഗുലർ)എം.ബി.എ റഗുലർ കോഴ്സ് (ഫുൾ ടൈം) (ഫിനാൻസ്) പാസായിരിക്കണം. യു.ജി./പി.ജി. ക്ലാസ്സുകളിൽ മിനിമം ഒരു വർഷത്തെ അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം  24,000 രൂപ, 30,000 രൂപ (നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്).

അപേക്ഷകൾ ഡയറക്ടർകിറ്റ്‌സ്തൈക്കാട്തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നവംബർ 17നു മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്www.kittsedu.org.

പി.എൻ.എക്സ്. 5543/2022

date