Skip to main content

ശിശുദിനം: ഓൺലൈൻ പ്രശ്‌നോത്തരി

ശിശുദിനാചരണത്തിന്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കുമായി വനിത ശിശു വികസന വകുപ്പ്, ‘മിഷൻ വാത്സല്യ’ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാനായി സംരക്ഷണ ബാല മൊബൈൽ ആപ്പായ കുഞ്ഞാപ്പ്’ ഡൌൺലോഡ് ചെയ്ത് 'events' എന്ന ലിങ്കിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കണം. ബാല സംരക്ഷണ മൊബൈൽ ആപ്പായ കുഞ്ഞാപ്പ് Google പ്ലേ സ്റ്റോറിൽ Kunjaapp എന്ന പേരിൽ ലഭ്യമാണ്. എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നല്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്ക് 5,0002,0001,000 എന്നിങ്ങനെ കാഷ് പ്രൈസ് ലഭിക്കും.  നവംബർ 21 നു ഉച്ചക്ക് 12 മണി വരെ ലഭിക്കുന്ന എൻട്രികൾ മാത്രമേ പരിഗണിക്കൂ.

പി.എൻ.എക്സ്. 5545/2022

date