Skip to main content

വിദ്യാർഥിനികൾക്ക് തായ്ക്വണ്ട പരിശീലനവുമായി എലിക്കുളം പഞ്ചായത്ത്

കോട്ടയം: സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിദ്യാർഥിനികൾക്ക് തായ്ക്വണ്ട പരിശീലനം  ആരംഭിച്ച് എലിക്കുളം പഞ്ചായത്ത്. പത്ത് സ്‌കൂളുകളിൽ നിന്നായി 500 വിദ്യാർഥിനികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക. ഒരു സ്‌കൂളിൽ 50 വിദ്യാർഥിനികൾക്ക് പരിശീലനം നൽകും. ആഴ്ചയിൽ രണ്ട് ദിവസമാണ് പരിശീലനം. 20 സൗജന്യ ക്ലാസുകളാണ് പരിശീലനത്തിൽ നൽകുക. ഒരു ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിത്തിയിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു.

(കെ.ഐ.ഒ.പി.ആര്‍. 2775/2022)

date