Skip to main content

പാമ്പാടി താലൂക്ക് ആശുപത്രി ഒ.പി.ബ്‌ളോക്ക് ഉദ്ഘാടനം ഇന്ന്

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ ഒ.പി. ബ്‌ളോക്കിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചുമണിക്ക് ആരോഗ്യ, വനിത-ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ് നിർവഹിക്കും. ആർദ്രം ഒന്നാംഘട്ട താലൂക്ക് തല ഒ.പി. നവീകരണത്തിൽ ഉൾപ്പെടുത്തി 1.94 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ആർദ്രം രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിച്ച ദന്തരോഗ ഒ.പി. കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർഹിക്കും. ലോക പ്രമേഹദിനമായ നവംബർ 14ന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളെ ഉൾപ്പെടുത്തി 'ആരവം' എന്ന പേരിൽ സംസ്ഥാനത്ത് ആദ്യമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന കായികമേളയുടെ ലോഗോ പ്രകാശനവും ആരോഗ്യമന്ത്രി നിർവഹിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി- ശബരിമല പാതയിലെ സർക്കാർ ആശുപത്രികളെ അറിയുന്നതിനായി തയാറാക്കിയ ക്യൂആർ. കോഡിന്റെയും ഹിന്ദി, മലയാളം, തമിഴ്, കന്നട, ഇംഗ്ലിഷ്, തെലുങ്കു ഭാഷകളിലായി അയ്യപ്പഭക്തർക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങളടങ്ങിയ ലഘു ലേഖയുടേയും പ്രകാശനം ചടങ്ങിൽ നടക്കും.
ഉമ്മൻചാണ്ടി എം.എൽ.എ അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷനം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ ഉപഹാരസമർപ്പണം നിർവഹിക്കും. കെ.യു.ആർ.ഡി.എഫ്.സി. ചെയർമാൻ അഡ്വ. റെജി സഖറിയ നിർമാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയവരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായർ കരാറുകാരനെ ആദരിക്കും. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി നിവേദന സമർപ്പണം നടത്തും.
 പാമ്പാടി ബ്്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യൂ, പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു, പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി.എം. മാത്യൂ, പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനീഷ് പന്താക്കൽ, സിന്ധു വിശ്വൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷേർളി തര്യൻ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.എ. മനോജ്, പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ജോർജ് തോമസ്, എച്ച്.എം.സി. അംഗങ്ങളായ മാത്തച്ചൻ പാമ്പാടി, ഇ.എസ്. സാബു, വി.എം. പ്രദീപ്, ടി.ടി. തോമസ്, ഇ.എസ്. സോബിൻ ലാൽ, രാധാകൃഷ്ണൻ ഓണംപള്ളി, ടി.എ. ജെയിംസ്, ഏബ്രഹാം സി. പീറ്റർ, കെ.കെ. നിസാർ എന്നിവർ എന്നിവർ പ്രസംഗിക്കും.

(കെ.ഐ.ഒ.പി.ആര്‍. 2776/2022)

date