Skip to main content

ശിശുദിനാഘോഷവും ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും ഇന്ന് (നവംബർ 14)

ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും ഇന്ന് (നവംബർ 14) വൈകിട്ട് നാലിനു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി ആന്റണി രാജു പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി കുട്ടികൾ സംവദിക്കുന്ന കുട്ടികളോടൊപ്പം പരിപാടിയും ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി സർക്കാർ രൂപീകരിച്ച ബാലനിധി ഫണ്ടിലേക്ക് കൂടുതൽ തുക സമാഹരിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ യു.പി.ഐ ക്യൂ.ആർ കോഡിന്റെ പ്രകാശനവും നടക്കും. വിവിധ മേഖലയിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് കേരള സർക്കാർ എല്ലാ വർഷവും നൽകുന്ന പുരസ്കാരമാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം.

പി.എൻ.എക്സ്. 5556/2022

date