Skip to main content

നിയുക്തി 2022:  700 പേർക്ക് നിയമനം

 

എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംഘടിപ്പിച്ച 'നിയുക്തി 2022' തൊഴിൽമേളയിൽ 700 ഉദ്യോഗാർത്ഥികൾക്ക് നിയമനം.

കളമശേരി സെന്റ് പോൾസ് കോളേജിൽ നടന്ന തൊഴിൽമേളയിൽ 5300 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. മേളയിൽ തത്സമയ നിയമനം ലഭിച്ചവർക്ക് പുറമേ 1800ലധികം പേർ വിവിധ സ്ഥാപനങ്ങളുടെ അന്തിമ പട്ടികയിൽ ഇടം പിടിച്ചു

യോഗ്യതയുള്ളവർക്ക്  പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനായാണ്  നിയുക്തി 2022 സംഘടിപ്പിച്ചത്.  ഉദ്യോഗാർഥികളെയും തൊഴിൽദായകരെയും ഒരു കുടക്കീഴിൽ അണിനിരത്തിയ മേളയിൽ നൂറോളം സ്ഥാപനങ്ങൾ പങ്കെടുത്തു.

എഞ്ചിനിയറിംഗ്, ടെക്നോളജി, ഐ.ടി. ആരോഗ്യം, ടൂറിസം, കൊമേഴ്സ്, ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ  അഡ്വർടൈസിംഗ്, സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളാണ് മികച്ച ഉദ്യോഗാർത്ഥികളെ തേടിയെത്തിയത്.

date