Skip to main content
എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തുതല 'സുസ്ഥിര മത്സ്യബന്ധനം' ബോധവത്കരണ ക്ലാസ് പഞ്ചായത്ത് ഹാളിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

സുസ്ഥിര മത്സ്യബന്ധന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

സമുദ്ര മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സുസ്ഥിര വികസനമാണ് 'സുസ്ഥിര മത്സ്യബന്ധനം' ബോധവത്കരണ ക്ലാസിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. യന്ത്രവത്കൃത യാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച എളങ്കുന്നപ്പുഴ പഞ്ചായത്തുതല   ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി കടലിനെയും തീരത്തെയും ആശ്രയിക്കുന്നവർ കാലാവസ്ഥ വ്യതിയാന വെല്ലുവിളികളെ അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റസിയ ജമാൽ, സോഫിയ ജോയ്, തെരേസ വോൾഗ, കെ.ആർ. സുരേഷ് ബാബു,  അഴീക്കൽ,  എളങ്കുന്നപ്പുഴ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എ.കെ. ശശി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.ബി. സ്‌മിത എന്നിവർ പ്രസംഗിച്ചു. കോസ്റ്റ് ഗാർഡ് വിഭാഗവും ഫിഷറീസ് വകുപ്പ് ജീവനക്കാരും ക്ലാസുകൾക്ക് നേതൃത്വം നൽകി.

date