Skip to main content

ബഡ്‌സ് പ്രതിഭകളുടെ തകധിമിയാട്ടത്തിന് പരിസമാപ്തി  സംസ്ഥാന ബഡ്സ് കലോത്സവം ; തൃശൂർ ജില്ല ചാംപ്യൻമാൻ 

 

കേരളത്തിലെ ബഡ്‌സ് കലാപ്രതിഭകൾ നിറഞ്ഞാടിയ സംസ്ഥാന ബഡ്‌സ് കലോത്സവം 'തകധിമി'യിൽ ചാംപ്യൻ പട്ടമണിഞ്ഞ് തൃശൂർ ജില്ല. രണ്ടാം സ്ഥാനം എറണാകുളം ജില്ലയ്ക്കും മൂന്നാം സ്ഥാനം വയനാട് ജില്ലയ്ക്കുമാണ്. തൃശൂർ ജില്ലയിലെ എ.സി അനീഷ് കലോത്സവത്തിന്റെ മികച്ച പ്രതിഭയായി. 

സമാപന സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന കലോത്സവത്തിൽ  ഒന്നാമതെത്തിയ 328 പ്രതിഭകളാണ് സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കാൻ എത്തിയത്.  കളമശേരി കുസാറ്റ് ക്യാംപസിൽ രണ്ട് ദിവസങ്ങളിലായാണ് മേള ക്രമീകരിച്ചിരുന്നത്. 

ശിശു ദിനത്തോടനുബന്ധിച്ച് ബാലസഭ കുട്ടികൾ തന്നെ രചിച്ച്  ഡിസൈൻ ചെയ്ത  അറിവൂഞ്ഞാൽ മാസികയുടെ പ്രത്യേക പതിപ്പ് ജില്ലാ കളക്ടർ ഡോ.രേണു രാജ്  വേദിയിൽ  പ്രകാശനം ചെയ്തു.

ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ  അധ്യക്ഷത വഹിച്ചു.  പ്രശസ്ത സിനിമാതാരം റിമ കല്ലിങ്കൽ മുഖ്യാതിഥിയായി. മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേരള പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, നഗരസഭാ വാർഡ് കൗൺസിലർ സംഗീത രാജേഷ്, കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ ഡി. കൃഷ്ണപ്രിയ, സോഷ്യൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസർ ആർ. പ്രദീപ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി. പ്രീതി, ഓട്ടിസ്റ്റിക്ക്  ചൈൽഡ് ഫിലോസഫർ മാസ്റ്റർ നയൻ, യൂത്ത് ഐക്കൺ ( ഇന്റലക്ച്വലി ഡിസേബിൾഡ്) സൽമാൻ കുറ്റിക്കോട്, സി.ഡി. എസ് ചെയർപേഴ്‌സൺമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 

date