Skip to main content

അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന് (നവംബർ 15)

 

 റീബിൽഡ് കേരള പദ്ധതി പ്രകാരം നിർമ്മിച്ച കൊടുങ്ങല്ലൂർ താലൂക്കിലെ അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും.

 അഴീക്കോട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ,ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date