Skip to main content

കയര്‍ ഭൂവസ്ത്ര വിതാനം: ബ്ലോക്ക്തല സെമിനാര്‍ നടത്തി

ആലപ്പുഴ: സംസ്ഥാന കയര്‍ വികസന വകുപ്പും ആലപ്പുഴ കയര്‍ പ്രോജക്ട് ഓഫീസും ചേര്‍ന്ന് ജനപ്രധിനികള്‍ക്കായി കയര്‍ ഭൂവസ്ത്ര ബോധവത്ക്കരണ സെമിനാര്‍ നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കായാണ് സെമിനാര്‍ നടത്തിയത്. കയര്‍ ഭുവസ്ത്രത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി പുതിയ പദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുവാന്‍ സെമിനാറില്‍ തിരുമാനമായി.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ സെമിനാര്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ടോമി മുഖ്യപ്രഭാക്ഷണം നടത്തി. കയര്‍ കോര്‍പ്പറേഷന്‍ ടെക്‌നിക്കല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ രാഹുല്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീത, ജോയിന്റ് ബി.ഡി.ഒ. മിനി പോള്‍, കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ.എസ്. വിനയകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ തോമസ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. 

കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച  തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിനെ സെമിനാറില്‍ ആദരിച്ചു. 

date