Skip to main content

ഡി.ഇ.ഐ.സി.യുടെ ശിശുദിനാഘോഷ പരിപാടി ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്‍വെന്‍ഷന്‍ സെന്ററിന്റെ (ഡി.ഇ.ഐ.സി.) ആഭിമുഖ്യത്തില്‍ നടത്തിയ ശിശുദിനാഘോഷ പരിപാടി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.

എന്‍.എച്ച്.എം. ട്രെയിനിങ് സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഐ.സി. പീഡിയാട്രിഷ്യന്‍ ഡോ.എസ്. രമാദേവി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.എ.ആര്‍. ശ്രീഹരി, ഡോ.ഫ്രെഷി തോമസ്, ഡോ.എസ്. ഷാലിമ, ഡി.ഇ.ഐ.സി മാനേജര്‍ പി.എം മഞ്ജുലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച്  മാജിക് ഷോ, കുട്ടികളുടെ കലാപരിപാടികള്‍, സമ്മാനദാനം തുടങ്ങിയവയും നടന്നു. 

date