Skip to main content

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍

ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി ജനങ്ങളിലേക്ക് ലോകകപ്പ് സന്ദേശം എത്തിക്കാനായി 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെനാല്‍ട്ടി കിക്കെടുക്കുക എന്ന ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, കായിക യുവജന കാര്യാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ പരിശീലന പദ്ധതിയായ വണ്‍ മില്യണ്‍ ഗോളിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ആസ്ഥാനമാക്കി ഗിന്നസ് റെക്കോഡിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കായിക വകുപ്പ് മന്ത്രിയും  സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചെയര്‍മാനുമായ വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ മലപ്പുറം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അഞ്ചാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, എസ്.കെ.എഫ് ഡയറക്ടര്‍മാരായ എ. പ്രദീപ്കുമാര്‍, വി.പി അനില്‍ കുമാര്‍, മുഹമ്മദ് ആഷിഖ്, എസ്.കെ.എഫ് എം.ഡി & സി.ഇ.ഓ പ്രേം കൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date