Skip to main content

ശിശു ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു

ദേശീയ ശിശു ദിനത്തോടനുബന്ധിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി സഹകരിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു. മലപ്പുറം എം.എസ്.പി ഹൈസ്‌കൂളില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യമിട്ട് കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് 'ഒന്നിച്ചോടാം, കുട്ടികളുടെ സംരക്ഷണത്തിനായി' എന്ന പേരിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

സമാപന സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. രാജേഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ ഹേമലത, ശ്രീജ പുളിക്കല്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, വനിത ശിശു വികസന ഓഫീസ് ജീവനക്കാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ്, ചൈല്‍ഡ്ലൈന്‍, ബാല സംരക്ഷണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, കാവല്‍, കാവല്‍ പ്ലസ് പദ്ധതിയിലെ പ്രവര്‍ത്തകര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്‌സ്, ഒപ്പം വളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
 

date