Skip to main content

താത്കാലിക നിയമനം

പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.  കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി. പാസായ, പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം.  അപേക്ഷകൾ നവംബർ 21ന് 5 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഇന്റർവ്യൂ തീയതി ഇ-മെയിൽ, ഫോൺ വഴി അറിയിക്കും. വിവരങ്ങൾക്ക് : 9745453898.

പി.എൻ.എക്സ്. 5613/2022

date