Post Category
ക്വട്ടേഷൻ ക്ഷണിച്ചു.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ടാക്സി, പെർമിറ്റുള്ള കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധകൾക്ക് വിധേയമായി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ നവംബർ 29 ന് വൈകിട്ട് 5 മണിക്ക് മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ നവംബർ 30 ന് വൈകിട്ട് നാലിനു സന്നിഹിതരായ പ്രതിനിധികളുടെ സാനിധ്യത്തിൽ സെക്രട്ടറിയുടെ ക്യാബിനിൽ വച്ച് പരിശോധിക്കുന്നതാണ്. നിബിന്ധനകൾ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 5622/2022
date
- Log in to post comments