Skip to main content

സംസ്ഥാനതല കാലാവസ്ഥ വേദിയുടെ പ്രഥമ സമ്മേളനം ചേർന്നു

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ തരത്തിലുള്ള പരിസ്ഥിതി ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേരള നിയമസഭ രൂപീകരിച്ച സംസ്ഥാനതല കാലാവസ്ഥാവേദിയുടെ (Climate Platform) പ്രഥമ സമ്മേളനത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവ്വഹിച്ചു. നിയമസഭാ സെക്രട്ടറി എ. എം. ബഷീർ സ്വാഗതം ആശംസിച്ചു. കാലാവസ്ഥാവ്യതിയാനവും സംരക്ഷണ പാരിസ്ഥിതിക പ്രശ്‌നങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവത്ക്കരിക്കുവാൻ ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോം ഇന്ത്യയിൽത്തന്നെ ആദ്യമായി കേരള നിയമസഭയുടെ നേതൃത്വത്തിലാണ് രൂപീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംബന്ധിച്ച അവബോധം പുതുതലമുറയ്ക്ക് ഉതകുന്ന കേരള നിയമസഭയും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച  പരിപാടിയിൽ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ചെയർമാൻ ഇ. കെ. വിജയൻ എം. എൽ. എ.സമിതി അംഗങ്ങളായ പി.കെ. ബഷീർ എം. എൽ. എ., ടി. ഐ. മധുസൂദനൻ എം.എൽ.എ. എന്നിവർ ആശംസ അർപ്പിച്ചു. യൂണിസെഫ് പ്രതിനിധി കെ.എൽ. റാവു കാലാവസ്ഥാവേദിയുടെ ആമുഖംപശ്ചാത്തലംഉദ്ദേശ്യം എന്നിവയെ സംബന്ധിച്ച് വിഷയാവതരണം നടത്തി. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർവിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥി/ യുവജന പ്രതിനിധികൾ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. തുടർന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നാലു സെഷനുകളിലായി ക്ലാസ്സുകൾ ചടങ്ങിന് കെ-ലാംപ്‌സ് (പി.എസ്) ശ്രീ. ജി. പി. ഉണ്ണികൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.

പി.എൻ.എക്സ്. 5629/2022

date