Skip to main content

നിയമസഭാ സമിതി യോഗം 24 ന്

കേരള നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി (2021-23)  നവംബർ 24 നു രാവിലെ 10 ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ സംസ്കണത്തിനും നിയന്ത്രണത്തിനുമായി നടപ്പിലാക്കുന്ന പദ്ധിതികളെ സംബന്ധിച്ച് വിനോദസഞ്ചാരം, തദ്ദേശസ്വയംഭരണം, പരിസ്ഥിതി, തുറമുഖം എന്നീ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥരിൽ നിന്നും ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും തെളിവെടുക്കും. തുടർന്ന് കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് നടപടികൾ അവലോകനം ചെയ്യും.

പി.എൻ.എക്സ്. 5641/2022

date