Skip to main content

എം.ഫാം പ്രവേശനം 2021-22, മോപ്പ് അപ്പ് കൗൺസിലിംഗ്

2021-22 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ഓൺലൈൻ അലോട്ട്‌മെന്റിനു ശേഷം ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ ഒഴിവുവന്ന 24 സീറ്റുകളിലേക്ക് മോപ്പ് അപ്പ് കൗൺസിലിംഗ് നടത്തും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് (Mop-up Counseling) നവംബർ 21ന് രാവിലെ 11 ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലുംകണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഒഴിവുള്ള 17 സീറ്റിലേക്കുള്ള മോപ്പ് അപ്പ് കൗൺസിലിംഗ് (Mop-up Counseling) നവംബർ 23 ന് രാവിലെ 11 ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുംകോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റുകളിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് (Mop-up Counseling) നവംബർ 25 ന് രാവിലെ 11 ന് കോഴിക്കോട്  ഗവ. മെഡിക്കൽ കോളേജിലും നടത്തും.

കേരള പ്രവേശനപരീക്ഷ കമ്മീഷണർതിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾഅസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുന്നത്. ഇ.ഡബ്ല്യൂ.എസ് ക്വാട്ടയിൽ സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ ആ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.

മോപ്പ്-അപ്പ് കൗൺസിലിംഗിലൂടെ അല്ലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്തപക്ഷം പ്രസ്തുത അല്ലോട്ട്‌മെന്റ്‌ റദ്ദാക്കും. കൂടുതൽ വിവരങ്ങൾക്ക്www.dme.kerala.gov.in.

പി.എൻ.എക്സ്. 5644/2022

date