Skip to main content

വേങ്കവിള - മൂഴി, കല്ലിയോട് - മൂന്നാനക്കുഴി റോഡുകളുടെ നവീകരണം തുടങ്ങി

ആനാട് ഗ്രാമപഞ്ചായത്തിലെ വേങ്കവിള - മൂഴി, പനവൂർ ഗ്രാമപഞ്ചായത്തിലെ കല്ലിയോട് - മൂന്നാനക്കുഴി റോഡുകളുടെ  നവീകരണ  പ്രവർത്തനങ്ങൾ തുടങ്ങി. ഡി കെ മുരളി എം.എൽ.എ  ഉദ്‌ഘാടനം ചെയ്തു. ഏറെ നാൾ ഈട് നിൽക്കുന്ന തരത്തിൽ ഉയർന്ന നിലവാരത്തിൽ ആധുനിക രീതിയിലാണ് റോഡുകൾ പണിയുന്നത്

 3.5 കോടി രൂപ ചെലവാക്കിയാണ്  വേങ്കവിള - മൂഴി റോഡ് നിർമ്മിക്കുന്നത്. 4.6 കിലോമീറ്റർ ദൈർഘ്യത്തിൽ ബി.എം.ബി.സി നിലവാരത്തിലാണ്  നിർമ്മാണം. നാല് മീറ്റർ വീതിയുള്ള റോഡിന്റെ ഇരുവശവും ഓടയും സംരക്ഷണ ഭിത്തിയും കോണ്ക്രീറ്റ് ബീമുകളും ഉണ്ടാകും. കല്ലിയോട് -  മൂന്നാനക്കുഴി റോഡിനായി 3.75 കോടി രൂപ ചെലവഴിക്കും.  ബി.എം.ബി.സി നിലവാരത്തിൽ 3.5 മീറ്റർ വീതിയിൽ  2.25 കിലോമീറ്റർ ദൂരത്തിൽ റോഡ് പുനർനിർമ്മിക്കും. പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് സഫലമാകാൻ പോകുന്നത്.

 ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി എന്നിവർ അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളിക്ക് പുറമെ വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.

date