Skip to main content

ആറ്റിങ്ങൽ ഗേൾസ് ഒന്നാമത്; ഉപജില്ല കലോത്സവം സമാപിച്ചു

ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് ആഘോഷപൂർണമായ പരിസമാപ്തി. 87 സ്കൂളുകളിൽ നിന്നായി 4013 വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വേദികളിലായാണ് പരിപാടികൾ നടന്നത്. എൽ പി വിഭാഗത്തിൽ പെരുംകുളം എ.എം. എൽ.പി.എസ് 61 പോയിന്റുകളോടെ  ഒന്നാം സ്ഥാനത്ത് എത്തി. യുപി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ്  ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ഒന്നാമത് എത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്. എസ്. വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഓട്ടിസത്തിന്റെ പരിമിതികളെ തന്റെ ഇച്ഛാശക്തി കൊണ്ട് മറികടന്ന ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നയൻ എന്ന വിദ്യാർത്ഥിയെ ചടങ്ങിൽ ആദരിച്ചു. ഓട്ടിസം ബാധിച്ച നയന് സംസാരിക്കാനും കൈകൊണ്ട് എഴുതാനും ബുദ്ധിമുട്ടുണ്ട്. എന്നാൽ കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക പുരസ്കാരം ലഭിച്ച പുസ്തകം ഉൾപ്പടെ രണ്ട് രചനകൾ നയന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

date