Skip to main content

ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇഎം എസ് സ്റ്റേഡിയത്തിൽ തുടക്കമായി

 

 

നീലേശ്വരം പുത്തരിയടുക്കം ഇഎം എസ് സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി.

ജില്ലാ സ്കൂൾ കായികമേള എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപഴ്സൻ നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. ജില്ലാ സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ധനേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ വി.വി.ശ്രീജ, പി.വൽസല, കാസർകോട് ഡിഡിഇ സി.കെ.വാസു, സംഘാടക സമിതി ഭാരവാഹികളായ എം.രാധാകൃഷ്ണൻ നായർ, എം.രാജൻ, പി.രാമചന്ദ്രൻ, പി.വിജയകുമാർ, പി.കെ.നസീർ, മഹമൂദ് കടപ്പുറം, പി.യു.വിജയകുമാർ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, കെ.സി.മാനവർമ രാജ, കലശ്രീധർ, പി.ജയൻ, വി.ഇ.അനുരാധ, സർഗം വിജയൻ, നീലേശ്വരം രാജാസ് എച്ച്എസ്എസ് പ്രിൻസിപ്പൽ പി.വിജീഷ് എന്നിവർ സംസാരിച്ചു.

രണ്ട് ദിവസമായി നടക്കുന്ന മേളയിൽ ജില്ലയിലെ 7 ഉപജില്ലകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ കായിക താരങ്ങളാണ് മാറ്റുരയ്ക്കുക. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 127 ഇനങ്ങളിലാണ് മത്സരം.

date