Skip to main content

ജില്ലാ കളക്ടര്‍ നവംബര്‍ 18  ഹൊസ്ദുര്‍ഗ്, മടിക്കൈ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് പട്ടയം കൈമാറി

പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും വില്ലേജ് ഓഫീസ് നടപടിക്രമങ്ങള്‍ വിലയിരുത്താനുമായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു. വ്യാഴാഴ്ച മുളിയാര്‍, ആദൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. ആദൂര്‍ വില്ലേജ് ഓഫീസില്‍ നടന്ന അദാലത്തില്‍ എട്ട് പരാതികള്‍ പരിഗണിച്ചു. കാറഡുക്ക പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പവന്‍രാജിന്റെ കുടുംബത്തിന് അനുവദിച്ച പട്ടയം ജില്ലാ കളക്ടര്‍ കൈമാറി. തുടര്‍ന്ന് നീരോളിപ്പാറ കോളനി സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍ അടിയന്തിരമായ ആശ്വാസ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കിയാണ് മടങ്ങിയത്. പിന്നീട് മുളിയാര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ച കളക്ടര്‍ക്ക് 11 പരാതികള്‍ ലഭിച്ചു. ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ആയിരുന്നു ഏറെയും. ഇന്ന് (നവംബര്‍ 18) ഹൊസ്ദുര്‍ഗ്, മടിക്കൈ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.

date