Skip to main content

കൊളത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ കെട്ടിടം പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

ജനങ്ങളോട് സര്‍ക്കാറിനുള്ള പ്രതിബദ്ധതയാണ് പൊതു വിദ്യാഭ്യാസ രംഗത്തെ, അടിസ്ഥാന സൗകര്യ വികസനം മേഖലയിലും അക്കാദമിക നിലവാരത്തിനും കണ്ടു വരുന്ന മികവാര്‍ന്ന മാറ്റങ്ങള്‍ എന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിണറായി സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ യജ്ഞവും, വിദ്യാകരണം പദ്ധതിയും നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെ ഉദാഹരണമാണ് ഈ കെട്ടിടമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളിലും ആധുനിക സ്‌കൂള്‍ കെട്ടിടങ്ങള്‍ ഹൈടെക് ക്ലാസ് മുറികള്‍, ലാബുകള്‍ ലൈബ്രറികള്‍ തുടങ്ങി വിപ്ലകരമായ മാറ്റങ്ങള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഒരു കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഓഫീസ് കെട്ടിടത്തിന് അഭിമുഖമായി രണ്ടാമത്തെ ഗ്രൗണ്ടിന് സമീപമായാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.  ഇരുനിലകളിലായി 8 ക്ലാസ് റൂമുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
 
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.ടി.തുളസീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു മുഖ്യാതിഥിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ.നാരായണന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വസന്തകുമാരി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.ഗോപാലകൃഷ്ണന്‍, കെ.പ്രിയ, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്‍.നന്ദികേശന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ്, ബേഡഡുക്ക ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.അനന്തന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ.പത്മാവതി, മുന്‍ പഞ്ചായത്ത് അംഗം കെ.അമ്പുമാസ്റ്റര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍ ചാളക്കാട്, വിവിധ പാര്‍ട്ടി പ്രതിനിധികളായ സി.കുഞ്ഞി കണ്ണന്‍, ബാലകൃഷ്ണന്‍ കൊല്ലം പണ, ഉദയന്‍ പര്‍ളടുക്കം, പി.ടി.എ പ്രസിഡന്റ് വി.കെ.ജനാര്‍ദ്ദനന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ പി.ശ്രീധരന്‍ നായര്‍, എസ്.എം.സി ചെയര്‍മാന്‍ എ.നാരായണന്‍, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ വിജയന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ.അനില്‍കുമാര്‍, സ്‌കൂള്‍ ലീഡര്‍ എസ്.കെ.സാന്ദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.പി.ശ്രീജ നന്ദിയും പറഞ്ഞു.

date