Skip to main content

സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾ

എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിലെ വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യട്ടികെയർ മാനേജ്‌മെന്റ്‌,   മാനേജ്‌മെന്റ്‌ ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ്, കൗൺസിലിംഗ് സൈക്കോളജി, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌, ഫോറൻസിക് ഫിനാൻസ്, സേഫ്റ്റി ഓഫീസർ ട്രയിനിംഗ്, സൗണ്ട് എൻജിനിയറിങ് ആന്റ് സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ. ഡിപ്ലോമ കോഴ്സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in   ലും എസ്.ആർ.സി ഓഫീസിലും ലഭിക്കും. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെ (NSDC) അംഗീകാരമുള്ള കോഴ്സുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം കോഴ്സുകൾക്ക് SRC-NSDC സംയുക്ത സർട്ടിഫിക്കറ്റ് ലഭിക്കും. 18 വയസിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക്0471 2325101, 8281114464.

പി.എൻ.എക്സ്. 5657/2022

date