Skip to main content

ചരിത്ര ക്വിസ് മെഗാഫൈനൽ തിങ്കളാഴ്ച

വിദ്യാർഥികളിൽ സ്കൂൾതലത്തിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിന്റെ ഭാഗമായി ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്രക്വിസിന്റെ മെഗാഫൈനൽ നവംബർ 21ന് കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിജയികൾക്കുള്ള പുരസ്കാര വിതരണം അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി. എളമരം കരീം എം.പി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

പി.എൻ.എക്സ്. 5667/2022

date