Skip to main content

നിഷ് രജതജൂബിലി സമാപനം 20ന്

സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന്റെ (നിഷ്) രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നിഷ് ദിനാചരണവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നവംബർ 20ന് വൈകിട്ടു 5.30ന് നിഷ് ക്യാമ്പസിൽ ഉദഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാമൂഹിക നീതി വകുപ്പ് ഡയറക്ടറും നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം. അഞ്ജന, നിഷ് സ്ഥാപകനും ആദ്യ ഓണററി ഡയറക്ടറുമായ ജി. വിജയരാഘവൻ, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. മിനി സുകുമാരൻവാർഡ് കൗൺസിലർ നാജാ ബി. എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5669/2022

date