Skip to main content
മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന്റ ശതാബ്ദി ആഘോഷങ്ങൾ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു 

 

മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  

ശതാബ്ദി ലോഗോപ്രകാശനം ഹൈബി ഈഡൻ  എംപി നിർവഹിച്ചു. എംഎൽഎമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടൈസൺ മാസ്റ്റർ, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ, പ്രസിഡന്റ് ഇ.പി സന്തോഷ്, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരിവിജയൻ, ഹോളിക്രോസ് പള്ളി  വികാരി ഫാ. ഷിജു കല്ലറയ്ക്കൽ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, പ്രിൻസിപ്പാൾ പി.എസ് ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ്സ് എം.ബി ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ടി.ആർ ബോസ്, പി.ആർ ഷൈജൻ, കെ.എസ് ഷൈജു, പിടിഎ പ്രസിഡന്റ് ബിബിൻ സി ബോസ്, സ്കൂൾ ലീഡർ കെ.എസ് സാത്മിക, മാനേജർ കെ.ജി പ്രദീപ് എന്നിവർ സംസാരിച്ചു.

വടക്കേക്കര എച്ച്.എം.ഡി സഭയുടെ ആഭിമുഖ്യത്തിൽ 1922ൽ തുടക്കം കുറിച്ച ഇംഗ്ലീഷ് സ്ക്കൂളാണ് എസ്.എൻ.എം ഹയർ സെക്കൻഡറി  സ്കൂളായി ഉയർന്നത്. പല തവണ 100 ശതമാനം വിജയം കൈവരിച്ചിട്ടുള്ള സ്കൂൾ കഴിഞ്ഞ അധ്യയന വർഷത്തിലും 100 ശതമാനം വിജയം കൈവരിച്ചിരുന്നു.

date