Skip to main content

കണിച്ചാറിൽ ക്വാറികളുടെ നിരോധനം തുടരും

 

 

ഉരുൾപൊട്ടലിനെ തുടർന്ന് ഇരിട്ടി താലൂക്കിലെ കണിച്ചാർ പഞ്ചായത്തിലെ ശ്രീലക്ഷ്മി, ന്യൂഭാരത് എന്നീ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ദീർഘിപ്പിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് പഠനം നടത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധർ ഈ ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീട്ടിയത്.

date