Skip to main content

അഞ്ചു കോടിയുടെ നബാർഡ് പദ്ധതിയിൽ കോവിലകത്തുംകടവ് റോഡും 

 

വൈപ്പിൻ മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി ഭരണാനുമതി ലഭിച്ച അഞ്ചുകോടി രൂപയുടെ നബാർഡ് പദ്ധതിയിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ കോവിലകത്തുംകടവ് റോഡിനെയും ഉൾപ്പെടുത്തിയതായി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. 

പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ ചുവടുവയ്‌പ്പാകുന്ന നബാർഡ് പദ്ധതിയിൽ പള്ളിപ്പുറം പഞ്ചായത്തിലെ തന്നെ എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്, വാർഡ് 17ലെ ബേക്കറി ഈസ്റ്റ് റോഡ്, എടവനക്കാട് പഞ്ചായത്തിലെ വാർഡ് അഞ്ചിൽ തെക്കേ മേത്തറ റോഡ് എന്നിവ ഉൾപ്പെടുന്നു.

പള്ളിപ്പുറത്തെ ഏഴ്, എട്ട്, ഒൻപത്, പത്ത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്. റോഡുകളുടെ പുനരുദ്ധാരണം, ആധുനികവത്കരണം, മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കൽ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. പദ്ധതി സമയബന്ധിതമായും നിലവാര മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പാക്കിയും കാലതാമസം കൂടാതെയും നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായും എംഎൽഎ അറിയിച്ചു.

date