Skip to main content
ലഹരി മുക്തസന്ദേശമുയർത്തി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പര്യടനം നടത്തുന്ന വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ലഹരി വിരുദ്ധ ബോധവത്കരണം; പ്രചാരണ വാഹനം പര്യടനം തുടങ്ങി

 

ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ച പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം ആരംഭിച്ചു. 

കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രചാരണ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. 

ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളും അനുഭവസാക്ഷ്യങ്ങളുമടങ്ങിയ വീഡിയോ സന്ദേശങ്ങള്‍ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്ന എല്‍.ഇ.ഡി സ്‌ക്രീന്‍ വഴി പ്രദര്‍ശിപ്പിക്കും.  

ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ സന്ദേശവുമായി വാഹനമെത്തും. 

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date