Skip to main content

സപ്ലിമെന്ററി പരീക്ഷ

കഴക്കൂട്ടം ഗവണ്മെന്റ് വനിത ഐ.ടി.ഐയിൽ 2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിലും, 2018 മുതൽ 2021 വരെ വാർഷിക സമ്പ്രദായത്തിലും പ്രവേശനം നേടി പരിശീലനം പൂർത്തിയാക്കി, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരാജയപ്പെട്ടതും, 2022 മാർച്ചിൽ നടത്തിയ എൻജിനിയറിങ് ഡ്രോയിംഗ്, പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാത്തവരുമായ ട്രയിനികളിൽ നിന്നും നവംബറിൽ നടക്കുന്ന എൻജിനിയറിങ് ഡ്രോയിംഗ്, ട്രേഡ് പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ഫീസ് 170 രൂപ ഒടുക്കി ഡിസംബർ അഞ്ച് മൂന്ന് മണിവരെ ഐ.ടിഐ യിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷ ഫോം det.kerala.gov.in എന്ന വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0471 2418317.

പി.എൻ.എക്സ്. 5764/2022

date