Skip to main content

സ്ത്രീധന നിരോധന പ്രതിജ്ഞ 26ന്

        വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 26ന് രാവിലെ 11ന് സർക്കാർ ജീവനക്കാരും സ്കൂൾ, കോളേജ് വിദ്യാർഥികളും സ്ത്രീധന നിരോധന പ്രതിജ്ഞയെടുക്കും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനായി ഓറഞ്ച് ദ വേൾഡ് കാമ്പയിൽ എൻഡ് വയലൻസ് എഗേൻസ്റ്റ് വിമൻ നൗ എന്ന പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുക്കുന്നത്. നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്നത്.

പ്രതിജ്ഞ

സ്വാതന്ത്ര്യവും അവകാശവും കടമയും സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയാണ്. സ്ത്രീധനം ആ സമത്വത്തെ തകർക്കുന്നു എന്നെനിയ്ക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല. എന്റെ ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയും ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. സ്ത്രീധനം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യുന്നതിന് സമൂഹത്തോടൊപ്പം നിൽക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുന്നു.

പി.എൻ.എക്സ്. 5765/2022

date