Post Category
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് സ്പെഷ്യല്‍ അലോട്ട്മെന്റ് നവംബര്‍ 28ന്
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ് നവംബര്‍ 28 ന് നടത്തും. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളേജ് ഓപ്ഷന് തെരഞ്ഞെടുക്കലും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 25, 26 തീയതികളില്‍ വൈകുന്നേരം 5 മണി വരെ ചെയ്യാവുന്നതാണ്. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്പെഷ്യല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള എന്‍. ഒ. സി രജിസ്ട്രേഷന് സമയത്ത് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്. എല്ലാ വിഭാഗക്കാര്‍ക്കും ഈ അലോട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണെന്നും ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2560363 , 64.
date
- Log in to post comments